Posts

Showing posts from January, 2021

യാത്രയിലായിരുന്നു... എനിലേക്കുള്ള യാത്രയിൽ...

Image
' അല്ലാ... ഇതെവിടെയായിരുന്നൂ...?' 'ഇവിടെയൊക്കെ തന്നെ ഉണ്ടേലും... ഇരുട്ടിലൂടെയുള്ള ഒരു യാത്രയിൽ ആയിരുന്നു... ' ' ഇരുട്ടിനെ കൂട്ട് പിടിക്കേണ്ടതുണ്ടോ...' 'ഇഷ്ടമുണ്ടായിട്ടല്ലല്ലോ... പെട്ടെന്നൊരു ഒരു നിമിഷത്തിൽ... ഉണ്ടായിരുന്ന വെളിച്ചവും... ഈണങ്ങളും...ഇല്ലാതായി പോവുകയല്ലേ... നിറങ്ങളുമില്ല... വികാരങ്ങളുമില്ല... വല്ലാത്തൊരു വേദന മാത്രം... ' ' വേദനിക്കുവാൻ മാത്രമെന്തുണ്ടായി...' ' ആവോ... ആർക്കറിയാം... സ്നേഹിക്കാനൊരു ഹൃദയമുണ്ട്... സ്നേഹം പങ്കു വെയ്ക്കുവാനും...വാരി കോരി വിതറാനും കുഞ്ഞോളങ്ങൾ ഉണ്ട്... എന്നിട്ടും...' ' അതിപ്പോ... മനസ്സിൻ്റെ കാര്യമല്ലേ... ഇടയ്ക്കതും പണി മുടക്കും... കൂടെയിരിക്കുക... ഇഷ്ടത്തിനൊത്ത് അലയുവാൻ വിട്ടേക്കൂ...തടയുവാൻ നില്ക്കണ്ടാ...' ' ആഹാ... അങ്ങനെ പറഞ്ഞാൽ എങ്ങനെയാ... ശരീരത്തിന് അസുഖം വരും പോലെ... മൂടി പുതച്ച് കിടയ്ക്കുവാൻ പറ്റില്ലല്ലോ... പണികൾ എത്ര കിടയ്ക്കുന്നു... എനിക്ക് ചിരിക്കുവാൻ സാധിക്കുന്നില്ല എന്ന് വിചാരിച്ച് കൂടെയുള്ളവരുടെ സന്തോഷവും... സമാധാനവും കളയുവാൻ സാധിക്കോ... ഓരോ അമ്മ വിളിക്കും ഞാൻ ചിരിക്ക

Let the light guides you...

Image
വെളിച്ചത്തിലേക്ക് എത്തുവാൻ  ദൂരം ഏറെയുണ്ടേലും... ഇരുട്ട് വക വെയ്ക്കാതെ സഞ്ചരിക്കുക തന്നെ... . . . . . . . . . . . . . . #SoulfulSambar #Bokeh  #Macrophotography  #Macro  #OnRoad #Toronto #Lights #SonyAlpha #Raw_bokeh #Canada #ExploreCanada #ExploreLondon🇨🇦 #Torontolife #NaturePhotography #Soulful_Moments #Malayali #NightPhotography #Mallugram #January18th2021 #Quotes #Miracles #Kerala360 #Canada_gram #TourCanada #OntarioNature #LondonOntario #BokehLovers  #MalayalamWriters #Canadianmallus #Sumyz_moments @canadianmallus  @policanadianmallu  @namude_Canada  @mallu.st_canada  @SoulfulSambar @canadasworld @519london  @loves_Canada_  @naturesmarvels  @livelovecanada

അവൾ ഒഴുകട്ടെ പുഴ പോലെ...

 പുഴകളെ പോലെ തപ്പും തടവുമില്ലാതെ ഒഴുകണം അവൾക്ക്... സ്വതന്ത്രമായി... പൂർണ്ണതയോടെ... https://www.instagram.com/p/CJ4ukobpGij/?igshid=1pu5yy4gsz2l5

അവൾ ഇല്ലാതാകുന്നതിന് മുമ്പേ നീയറിയണം...

അവൾ തളരുന്നത് നീ അറിയുന്നുണ്ടോ... അവൾ തേങ്ങുന്നത് നീ കേൾക്കുന്നുണ്ടോ... അവൾ വേദനിക്കുന്നത് നീ മനസ്സിലാക്കുന്നുണ്ടോ... അവളുടെ നിശബ്ദത നീ തിരിച്ചറിയുന്നുണ്ടോ... അവൾ ഒറ്റപ്പെട്ടു പോകുന്നത് നീ കാണുന്നുണ്ടോ... അവളിലെ നിരാശ നീ അളന്നിട്ടുണ്ടോ... അവൾ ഭയക്കുന്നത് എന്താണെന്ന് നീ ചിന്തിച്ചിട്ടുണ്ടോ... അവൾ ഇല്ലാതുകുന്നത് നീ ആലോചിച്ചിട്ടുണ്ടോ... ! അറിയണം... മനസ്സിലാക്കണം... കാണണം... കേൾക്കണം... അവൾ ഇല്ലാതാകുന്നതിനു മുന്നേ നീ ചിന്തിക്കണം... സമയം ഏറെയില്ല... കാലത്തിന് വേഗത കൂടുതലാണ്... . . . . . . . . . . . . . . . Songs copyright © credits goes to respective owners https://www.instagram.com/p/CJkA_oXFOwN/?igshid=1p4576x4ds25f

അപ്പനിലൂടെ ഒഴുകുന്ന ഞാനും... ഒരു പിടി നല്ലോർമ്മകളും

അപ്പനെന്ന വാക്കിന് സ്നേഹവും... സംരക്ഷണവും... പങ്കുവെയ്ക്കലും... ത്യാഗവും... ധൈര്യവും... കാരുണ്യവും അങ്ങനെ ഏറെ അർത്ഥമുണ്ടെന്ന് മനസ്സിലാക്കി തരുന്നതാണ് ഡാഡിയുടെ ജീവിതം...  മറ്റുള്ളവരുടെ സങ്കടങ്ങളും നിസ്സഹായവസ്ഥയ്കളും ഒരിക്കലും കണ്ടില്ലെന്ന് വെയ്ക്കരുതെന്നും... നമുക്ക് ചെയ്യുവാൻ പറ്റുന്ന രീതിയിൽ.. അവരുടെ കൂടെ നില്ക്കണമെന്നും പഠിപ്പിച്ചത് അപ്പനാണ്... മറ്റൊരാളുടെ സന്തോഷം നമ്മളായിട്ട് ഉണ്ടാക്കുന്നതിൻ്റെ രസം മനസ്സിലാക്കി തന്നതും... കുഞ്ഞു കുഞ്ഞു കാര്യങ്ങളിലെ ഭംഗി... പ്രഭാത സൂര്യൻ്റെ കിരണങ്ങൾ തൊട്ട് അസ്തമയ സൂര്യൻ്റെ നിറചമയങ്ങളിലെ ഭംഗി വരെ ഒരു അത്ഭുതമായി ആസ്വദിക്കുവാൻ പഠിച്ചതും... അപ്പനിൽ നിന്നാണ്... വേനൽ അവധിക്കാലത്ത് പറമ്പിലെ കൂറ്റൻ പ്ലാവിൽ വലിയ ഊഞ്ഞാല കെട്ടി തരുന്നതും... വെള്ളം തിരിക്കുവാൻ പോകുമ്പോൾ ഇലതോണികൾ ഉണ്ടാക്കുന്നതും... ജാതിയ്ക്ക പൊട്ടിക്കുവാൻ പറമ്പിൻ്റെ അകലങ്ങളിലേക്കു നടക്കുമ്പോഴും... ഓരോ യാത്ര ചെയ്യുമ്പോഴും വഴി നീളെയുള്ള കാഴ്ച്ചകളും... അതേ ചുറ്റി പറ്റിയുള്ള വിവരണങ്ങളുമായി ഓരോന്നിൻ്റെയും ഭംഗി നമ്മുടെ കാഴ്ച്ചപാടുകളിലാണെന്ന് മനസ്സിലാക്കി തന്നത് അപ്പനാണ്.. ഡാഡീ... നമ്മൾ എന്നാ ഇനി badmin

കേട്ടിരിക്കാം... ശാന്തമായി... അവർ സംസാരിക്കട്ടെ...

നിൻ്റെ വേദനകൾ ഞാനറിയുന്നു... എത്രയൊക്കെ കട്ട സുഹൃത്താണേൽ കൂടി ചില അവസരങ്ങളിൽ നമ്മൾ എത്രയോ നിസ്സഹായരാണല്ലേ... അവരുടെ വേദനകളിൽ... അവരെ കേട്ടിരിക്കയെന്നല്ലാതെ... എന്തേലും നമുക്ക് ചെയ്യുവാൻ സാധിക്കാറുണ്ടോ... ചെയ്യാനുണ്ടോ... അറിയില്ലെനിക്ക്...ഒന്നേ മനസ്സ് തൊട്ട്  ആഗ്രഹിക്കുന്നുള്ളൂ... നിന്നെ ഇനിയും സന്തോഷമായി കാണണം... നിൻ്റെ ഈണങ്ങൾ ഇനിയും ഒഴുകണം... കളി ചിരികൾ പടരണം... ഒരിക്കൽ പോലും നിൻ്റെ ജീവിതം worthless ആണെന്നു ചിന്തിച്ചു പോകരുതേ... നിൻ്റെ ഈണങ്ങളിലൂടെ ചിരികൾ തിരികെ പിടിച്ചവരും... നിന്നെ നീയായി തിരികെ കിട്ടാനും കാത്തിരിക്കുന്നവർ ഏറെയുണ്ടെന്ന് ഓർത്തേക്കണം... ജീവിതം പല പുഴകളിലൂടെ ഒഴുകിയാലും... അവസാനം 'നാം ' എന്ന സമുദ്രത്തിൽ എത്തി ചേരേണ്ടതല്ലേ... നിൻ്റെ സന്തോഷം നിന്നിൽ നിന്നുണരട്ടെ... ഒറ്റയ്ക്കു പൊരുതുന്നവൻ കൂടുതൽ കരുത്തുള്ളവനല്ലേ... പൊരുതാനുള്ള മന: ക്കരുത്ത് നിനക്ക് ഉണ്ടാകട്ടെ... നിൻ്റെ വേദന ഞാനറിയുന്നു... കൂടെയുണ്ട് എന്ന് പറയുന്നതിൽ എത്രത്തോളം നിസ്സഹായത ഉണ്ടോയെന്നറിയില്ല... എന്നാലും ഓർത്തേക്കണം... നിന്നെ സ്നേഹിക്കുന്നവർ.. നിന്നെ തിരിച്ചു കിട്ടുവാൻ കാത്തിരിക്കുന്നവർ ഇവിടെയുണ്ട്... നി

തിരികെ കിട്ടാനൊന്നുമില്ലാതെ സ്നേഹിച്ചേക്കാമല്ലേ...

ഈ കൊടുക്കുന്ന സ്നേഹം വല്ലതും തിരിച്ചു കിട്ടോ...?  ! സംശയമെന്താ... കിട്ടാതെ എവിടെ പോകാനാ... കൊടുക്കുന്നവരിൽ നിന്ന് തന്നെ തിരികെ കിട്ടണമെന്ന് നിർബന്ധം പിടിക്കാതിരുന്നാൽ... സംഗതി ക്ലാസ്സ് അല്ലേ... അല്ലേലും ഇന്നോ നാളേയോ എന്നില്ലാത്ത ഈ ജീവിതത്തിൽ സനേഹത്തിൻ്റെ കൊടുക്കൽ വാങ്ങലുകളിൽ കണക്കു വെയ്ക്കാതിരിക്കുന്നതാകും ബുദ്ധി... 'കൊടുത്തില്ലല്ലോ ഞാൻ..' എന്ന മനോവേദനയില്ലാതെയങ്ങ് പോകുന്നതല്ലേ അതിൻ്റെ ഭംഗി... ഈ സൂര്യനെ ഒക്കെ പോലെ... വെളിച്ചം... വാരി വിതറുവല്ലേ...💛💛💛 . . . . . . . . . . . . . . . . . Songs copyright ©️ credits goes to respective owners @shankarehsaanloy  @Naveenkumarflute #JavedAkhtar #SonuNigam #KalHoNaHo #ShahRukhKhan #SaifAliKhan #PreitySinta . . . . . . # @canadianmallus  @policanadianmallu  @namude_Canada  @mallu.st_canada  @SoulfulSambar @canadasworld @519london  @loves_Canada_  @naturesmarvels  @livelovecanada  @tourismlondon  @mycanadianphotos  @greatnaturephotos  @discoverontario  @indians_photography  @insidecanada  @_canadaparadise_  @raw_canada  @narcitycanada @_

ക്ഷമിച്ചേക്കണം എന്നോട്‌...❣️

  ക്ഷമിച്ചേക്കണം എന്നോട് ‌... ❣️ പരാതികൾ മാത്രമേ അവൾക്കുണ്ടായിരുന്നുള്ളൂ... നൂറു കൂട്ടം പരാതികൾ... അവളെ ആരും സ്നേഹിച്ചില്ല പോലും... സ്നേഹം കിട്ടുവാൻ അവിടെയും ഇവിടെയും ഓടി നടപ്പാർന്നൂ... എത്ര മലകൾ അവൾ കയറി കൂട്ടി... ആരുടെയൊക്കെ മുൻപിൽ അവൾ കരഞ്ഞു കൂട്ടി... അവളെ സ്നേഹിച്ചൂടേയെന്ന് കെഞ്ചിക്കൊണ്ടേയിരുന്നൂ...പിരാന്തിയെ പോലെ ബഹളം കൂട്ടിയില്ലേ.... വീണ്ടും വീണ്ടും നിശബ്ദമായി കരഞ്ഞില്ലേ... വീണ്ടും വീണ്ടും അലറിയില്ലേ... ഇടറി വീണില്ലേ... അവളെ ആരും കേട്ടില്ലായെന്നായിരുന്നു അവളുടെ ഏറ്റവും വലിയ പരാതി... എല്ലാം കൈവിട്ടു തുടങ്ങിയപ്പോൾ.. ഒരൊറ്റ നിമിഷത്തിൽ എല്ലാം അവസാനിപ്പിച്ചാലോയെന്നു വരെ അവൾ ചിന്തിച്ചു കൂട്ടി.... . . എല്ലാം വെറുതെ... വെറും പാഴ് വേലകൾ... അവൾ അവളെ കേട്ടില്ലായിരുന്നു... ഒരിക്കലെങ്കിലും അവൾ അവളെ സ്നേഹിച്ചിരുന്നെങ്കിൽ... എന്തായാലും കഴിഞ്ഞതു കഴിഞ്ഞു.... കണ്ണീരു തുടച്ചേക്കൂ.... ആ ചിരികൾ വിടരട്ടെ... സൂര്യതേജസ്സുള്ള ചിരികൾ... മധുര ഗീതങ്ങൾ ഒഴുകട്ടെ... അവളിലെ പ്രണയം ഒഴുകുവാൻ തുടങ്ങി... അവൻ്റെ പ്രണയം അവളും അനുഭവിച്ചു തുടങ്ങി...❣️ അവൾക്ക് അവളെ സ്നേഹിക്കുവാൻ ഓർമ്മിപ്പിച്ചത് ആ മനുഷ്യനായിരുന്നു... തിര