അപ്പനിലൂടെ ഒഴുകുന്ന ഞാനും... ഒരു പിടി നല്ലോർമ്മകളും

അപ്പനെന്ന വാക്കിന് സ്നേഹവും... സംരക്ഷണവും... പങ്കുവെയ്ക്കലും... ത്യാഗവും... ധൈര്യവും... കാരുണ്യവും അങ്ങനെ ഏറെ അർത്ഥമുണ്ടെന്ന് മനസ്സിലാക്കി തരുന്നതാണ് ഡാഡിയുടെ ജീവിതം... 
മറ്റുള്ളവരുടെ സങ്കടങ്ങളും നിസ്സഹായവസ്ഥയ്കളും ഒരിക്കലും കണ്ടില്ലെന്ന് വെയ്ക്കരുതെന്നും... നമുക്ക് ചെയ്യുവാൻ പറ്റുന്ന രീതിയിൽ.. അവരുടെ കൂടെ നില്ക്കണമെന്നും പഠിപ്പിച്ചത് അപ്പനാണ്...
മറ്റൊരാളുടെ സന്തോഷം നമ്മളായിട്ട് ഉണ്ടാക്കുന്നതിൻ്റെ രസം മനസ്സിലാക്കി തന്നതും... കുഞ്ഞു കുഞ്ഞു കാര്യങ്ങളിലെ ഭംഗി... പ്രഭാത സൂര്യൻ്റെ കിരണങ്ങൾ തൊട്ട് അസ്തമയ സൂര്യൻ്റെ നിറചമയങ്ങളിലെ ഭംഗി വരെ ഒരു അത്ഭുതമായി ആസ്വദിക്കുവാൻ പഠിച്ചതും... അപ്പനിൽ നിന്നാണ്... വേനൽ അവധിക്കാലത്ത് പറമ്പിലെ കൂറ്റൻ പ്ലാവിൽ വലിയ ഊഞ്ഞാല കെട്ടി തരുന്നതും... വെള്ളം തിരിക്കുവാൻ പോകുമ്പോൾ ഇലതോണികൾ ഉണ്ടാക്കുന്നതും... ജാതിയ്ക്ക പൊട്ടിക്കുവാൻ പറമ്പിൻ്റെ അകലങ്ങളിലേക്കു നടക്കുമ്പോഴും... ഓരോ യാത്ര ചെയ്യുമ്പോഴും വഴി നീളെയുള്ള കാഴ്ച്ചകളും... അതേ ചുറ്റി പറ്റിയുള്ള വിവരണങ്ങളുമായി ഓരോന്നിൻ്റെയും ഭംഗി നമ്മുടെ കാഴ്ച്ചപാടുകളിലാണെന്ന് മനസ്സിലാക്കി തന്നത് അപ്പനാണ്.. ഡാഡീ... നമ്മൾ എന്നാ ഇനി badminton കളിക്കുന്നേ... കാര്യം മൂന്നു കൊച്ചു മക്കളുടെ അപ്പാപ്പൻ ആണേലും... അപ്പാപ്പൻ്റെ കുട്ടിക്കളിക്കും മരം കയറ്റത്തിനും യാതൊരു മാറ്റവുമില്ല... മനസ്സിൻ്റെ ചെറുപ്പവും... യുവത്വവും ചങ്കുറപ്പവും... എന്തിലും ഏതിലും നന്മയുടെ അംശം കണ്ടെത്താനുള്ള ജീവിതത്തിനോടുള്ള ആ പ്രസരിപ്പും എക്കാലവും നിലനില്ക്കട്ടെയെന്ന് ആഗ്രഹിച്ചുക്കൊണ്ട്.. ഒത്തിരിയൊത്തിരി സ്നേഹത്തോടെ ഞങ്ങളുടെ എല്ലാവരുടെയും ജന്മദിനാശംസകൾ...ഞങ്ങൾ മനസ്സ് നിറഞ്ഞ് സന്തുഷ്ടരാണ്... തൃപ്തരാണ്... അനുഗ്രഹിക്കപ്പെട്ടവരാണ് ഡാഡിയുടെ പൊന്നുമക്കളായി ജീവിക്കുവാൻ സാധിക്കുന്നതിൽ...We are Blessed to have You in Our Life...🤗🤗🤗
അപ്പനെ കുറിച്ചെഴുതിയാൽ തീരില്ല... എഴുതുവാൻ ഏറെയിഷ്ടവും... കാരണം എനിലൂടെ നിഴലിക്കുന്ന അപ്പനെയാണെനിക്ക് എറെ ഇഷ്ടം...❣️❣️
Songs copyright © credits goes to respective owner
https://www.instagram.com/p/CJttSjAFqkM/?igshid=lmezdfng5bku

Comments

Popular posts from this blog

ക്ഷമിച്ചേക്കണം എന്നോട്‌...❣️

യാത്രയിലായിരുന്നു... എനിലേക്കുള്ള യാത്രയിൽ...

അവൾ ഇല്ലാതാകുന്നതിന് മുമ്പേ നീയറിയണം...