യാത്രയിലായിരുന്നു... എനിലേക്കുള്ള യാത്രയിൽ...

'അല്ലാ... ഇതെവിടെയായിരുന്നൂ...?'
'ഇവിടെയൊക്കെ തന്നെ ഉണ്ടേലും... ഇരുട്ടിലൂടെയുള്ള ഒരു യാത്രയിൽ ആയിരുന്നു... '
' ഇരുട്ടിനെ കൂട്ട് പിടിക്കേണ്ടതുണ്ടോ...'
'ഇഷ്ടമുണ്ടായിട്ടല്ലല്ലോ... പെട്ടെന്നൊരു ഒരു നിമിഷത്തിൽ... ഉണ്ടായിരുന്ന വെളിച്ചവും... ഈണങ്ങളും...ഇല്ലാതായി പോവുകയല്ലേ... നിറങ്ങളുമില്ല... വികാരങ്ങളുമില്ല... വല്ലാത്തൊരു വേദന മാത്രം... '
' വേദനിക്കുവാൻ മാത്രമെന്തുണ്ടായി...'
' ആവോ... ആർക്കറിയാം... സ്നേഹിക്കാനൊരു ഹൃദയമുണ്ട്... സ്നേഹം പങ്കു വെയ്ക്കുവാനും...വാരി കോരി വിതറാനും കുഞ്ഞോളങ്ങൾ ഉണ്ട്... എന്നിട്ടും...'
' അതിപ്പോ... മനസ്സിൻ്റെ കാര്യമല്ലേ... ഇടയ്ക്കതും പണി മുടക്കും... കൂടെയിരിക്കുക... ഇഷ്ടത്തിനൊത്ത് അലയുവാൻ വിട്ടേക്കൂ...തടയുവാൻ നില്ക്കണ്ടാ...'
' ആഹാ... അങ്ങനെ പറഞ്ഞാൽ എങ്ങനെയാ... ശരീരത്തിന് അസുഖം വരും പോലെ... മൂടി പുതച്ച് കിടയ്ക്കുവാൻ പറ്റില്ലല്ലോ... പണികൾ എത്ര കിടയ്ക്കുന്നു... എനിക്ക് ചിരിക്കുവാൻ സാധിക്കുന്നില്ല എന്ന് വിചാരിച്ച് കൂടെയുള്ളവരുടെ സന്തോഷവും... സമാധാനവും കളയുവാൻ സാധിക്കോ... ഓരോ അമ്മ വിളിക്കും ഞാൻ ചിരിക്കണം... അവരെ കുറിച്ച് നല്ലത് പറയണം... അവരുടെ കൂടെ കളിക്കണം... വരയ്ക്കണം...പുന്നാരിക്കണം....'
' കുഞ്ഞുങ്ങൾക്ക് നിൻ്റെ ചിരിയുടെ അഭംഗി മനസ്സിലാകുന്നില്ല എന്ന് തോന്നുന്നുണ്ടോ... നിന്നെ നീയായിട്ട് കണ്ട് വളരുവാനാണ് അവരും കൊതിക്കുന്നത്... ഇടയ്ക്കിടെ പാട്ടിനൊപ്പം തുള്ളുന്ന... മൂളി മൂളി നടക്കുന്ന അമ്മ... പൊട്ടി പൊട്ടി ചിരിക്കുന്ന നിന്നെയാണ് അവർക്കിഷ്ടം.. അതിന് നീ നിനക്കായ് സമയം കൊടുക്കാതെ നിവൃത്തിയില്ല.. തിരികെ പിടിക്കുവാൻ നിനക്കു മാത്രമേ സാധിക്കൂ...'
' ഇല്ലാ... അവര് അറിയുന്നുണ്ട് എന്നിലെ മൗനം... മനസ്സ് ചത്തിരിക്കുന്ന എന്നെ അവർക്ക് നന്നായി അറിയാം... '
' അറിയണം... അറിഞ്ഞ് വളരട്ടെ... ചിരിയും കളിയും മാത്രമല്ല ജീവിതമെന്ന് അവരും അറിയട്ടെ...'
'എന്നാലും...'
'ജീവിതത്തിൽ ദു:ഖവും സന്തോഷവും ഒക്കെ മാറി മാറി വരും... ഈ നിമിഷവും കടന്നു പോകുമെന്ന പ്രതീക്ഷ... അതിലുറച്ച് വിശ്വസിക്കുവാനാകട്ടെ...'
' അതെ... നാളെ ചിരിയും കളിയും തിരികെ വരുമെന്ന ആ പ്രതീക്ഷ... അത് തന്നെയാണ് ഈ നിമിഷത്തിൻ്റെ ഭംഗി.... പുഴ പോലെ ഒഴുകട്ടെ ഈ ജീവിതവും... തെളിമയോടെ... അഴകോടെ.... ' 
©Sumyz_moments

Comments

  1. വളരെ മനോഹരമായ രചന. ഇനിയും രചനകൾ പ്രതീക്ഷിക്കുന്നു... ആശംസകൾ

    ReplyDelete

  2. ജീവിതം അങ്ങനെയാണ്...സുഖദുഃഖ മിശ്രിതം....
    പ്രതിസന്ധിയിൽ തളരാതെ മുമ്പോട്ടു പോകുവാൻ കഴിയട്ടെ...
    ആശംസകൾ....

    ReplyDelete

Post a Comment

Popular posts from this blog

ക്ഷമിച്ചേക്കണം എന്നോട്‌...❣️

അവൾ ഇല്ലാതാകുന്നതിന് മുമ്പേ നീയറിയണം...