ക്ഷമിച്ചേക്കണം എന്നോട്‌...❣️

 ക്ഷമിച്ചേക്കണം എന്നോട്‌...❣️

പരാതികൾ മാത്രമേ അവൾക്കുണ്ടായിരുന്നുള്ളൂ... നൂറു കൂട്ടം പരാതികൾ... അവളെ ആരും സ്നേഹിച്ചില്ല പോലും... സ്നേഹം കിട്ടുവാൻ അവിടെയും ഇവിടെയും ഓടി നടപ്പാർന്നൂ... എത്ര മലകൾ അവൾ കയറി കൂട്ടി... ആരുടെയൊക്കെ മുൻപിൽ അവൾ കരഞ്ഞു കൂട്ടി... അവളെ സ്നേഹിച്ചൂടേയെന്ന് കെഞ്ചിക്കൊണ്ടേയിരുന്നൂ...പിരാന്തിയെ പോലെ ബഹളം കൂട്ടിയില്ലേ.... വീണ്ടും വീണ്ടും നിശബ്ദമായി കരഞ്ഞില്ലേ... വീണ്ടും വീണ്ടും അലറിയില്ലേ... ഇടറി വീണില്ലേ... അവളെ ആരും കേട്ടില്ലായെന്നായിരുന്നു അവളുടെ ഏറ്റവും വലിയ പരാതി... എല്ലാം കൈവിട്ടു തുടങ്ങിയപ്പോൾ.. ഒരൊറ്റ നിമിഷത്തിൽ എല്ലാം അവസാനിപ്പിച്ചാലോയെന്നു വരെ അവൾ ചിന്തിച്ചു കൂട്ടി....
.
.
എല്ലാം വെറുതെ... വെറും പാഴ് വേലകൾ...
അവൾ അവളെ കേട്ടില്ലായിരുന്നു... ഒരിക്കലെങ്കിലും അവൾ അവളെ സ്നേഹിച്ചിരുന്നെങ്കിൽ...
എന്തായാലും കഴിഞ്ഞതു കഴിഞ്ഞു.... കണ്ണീരു തുടച്ചേക്കൂ.... ആ ചിരികൾ വിടരട്ടെ... സൂര്യതേജസ്സുള്ള ചിരികൾ... മധുര ഗീതങ്ങൾ ഒഴുകട്ടെ... അവളിലെ പ്രണയം ഒഴുകുവാൻ തുടങ്ങി... അവൻ്റെ പ്രണയം അവളും അനുഭവിച്ചു തുടങ്ങി...❣️ അവൾക്ക് അവളെ സ്നേഹിക്കുവാൻ ഓർമ്മിപ്പിച്ചത് ആ മനുഷ്യനായിരുന്നു... തിരിഞ്ഞു നടക്കാനും കൂടെ കേൾക്കാനും ആ മനുഷ്യൻ ഉണ്ടായിരുന്നു... അവൻ ആരാണെന്നു പോലും അവൾക്കറിയില്ല... ഒന്നു മാത്രം അറിയാം....അവന് സ്നേഹിക്കുവാൻ അറിയാം അതിരുകളില്ലാതെ...❣️ മൗനമായിരുന്നു അവൻ്റെ നിറം... ചിന്തകളായിരുന്നു അവൻ്റെ ലോകം....❣️അവൻ ഏറ്റവും വെറുത്തിരുന്നത് അവളിലെ ചപല വികാരങ്ങളും വികല ചിന്താഗതികളും ആയിരുന്നു... അവളുടെ നന്ദി വാക്കുകളും... അവൻ ഇഷ്ടപ്പെട്ടിരുന്നത്........... ..... ഇല്ല.. ..അതവൾക്കിന്നും അറിയില്ല... ഇന്നവൾക്ക് നിറപുഞ്ചിരിയോടെ അസ്തമയങ്ങൾ ആഘോഷിക്കാം..അവളുടെ പുഞ്ചിരികളിൽ അവൻ്റെ വെളിച്ചമുണ്ട്...
നന്ദിയുണ്ട് മനുഷ്യാ.... നിൻ്റെ നിസ്വാർത്ഥമായ സ്നേഹം ഇനിയും ഒഴുകട്ടെ മേഘപ്പൂക്കൾ പോലെ...നിൻ്റെ ഓർമ്മയ്ക്ക്...❣️ 
.
.ചിലപ്പോഴേലും ചിലർക്ക് എവിടെയെന്നോ കിട്ടുന്നൊരു കൈത്താങ്ങ്... സ്വയമെഴുന്നേല്ക്കുവാൻ കഴിയാതെ വരുമ്പോൾ.. സ്നേഹവും സാന്ത്വനവുമായി എവിടെന്നോ വരുന്ന ആ ഒരു മനുഷ്യൻ അനിവാര്യമായി വരുന്നു...©Sumyz_moments
#33 is not a bad age to start #Blooming #She
 started to Bloom
Songs copyright credits goes to respective owners..

Comments

  1. നല്ല അർഥമുള്ള രചന. ഇതുവായിക്കുമ്പോൾ. ഞാൻ എഴുതിയ സ്നേഹം എന്ന ചെറു രചന ഓർമ്മവരുന്നു. ആശംസകൾ..... നല്ല രചന

    ReplyDelete

Post a Comment

Popular posts from this blog

യാത്രയിലായിരുന്നു... എനിലേക്കുള്ള യാത്രയിൽ...

അവൾ ഇല്ലാതാകുന്നതിന് മുമ്പേ നീയറിയണം...